Wednesday, December 3, 2014

സ്നേഹവും കോപവും ..!



സ്നേഹമുള്ളിടത്ത് കോപമുണ്ടാവുമെന്ന് പറയാറുണ്ട്.. പക്ഷെ കോപമുണ്ടാവുമ്പോൾ സ്നേഹം കൂടൊഴിന്നു..!


നമ്മോട് ആരെങ്കിലും കോപിച്ചാൽ നമുക്കുണ്ടാവുന്ന മാനസിക വ്യഥകളെ പറ്റി ചിന്തിക്കുന്നവർക്ക് മറ്റുള്ളവരോട് അനാവശ്യമായി കോപിക്കാനാവില്ല..! 

13 comments:

ബഷീർ said...

സ്നേഹം / കോപം

Muralee Mukundan , ബിലാത്തിപട്ടണം said...

കോപ രോഗത്തെ അകറ്റാൻ പറ്റിയ മെഡിസിനാണ് സ്നേഹമരുന്ന്..!

ഇ.എ.സജിം തട്ടത്തുമല said...

പോസ്റ്റുകളൊക്കെ ചെറിയ വരികളും വലിയ ആശയങ്ങളുമൊക്കെയാണല്ലോ മാഷേ !

ajith said...

കോപം കൊലപാതകത്തിന് തുല്യം എന്ന് ഒരു മഹദ് ഗ്രന്ഥം പറയുന്നുണ്ട്. ഗ്രന്ഥത്തിലങ്ങനെ പലതും പറയും, പക്ഷെ ഞങ്ങള്‍ക്ക് കോപിക്കാതിരിക്കാന്‍ വയ്യ എന്ന് ജനവും പറയുന്നുണ്ട്!

ബഷീർ said...

@ബിലാത്തിപട്ടണം,

ശരിയാണ് മുരളിഭായ്, ആ മരുന്ന് കിട്ടാനില്ലാത്ത അവസ്ഥയാണ് പലയിടത്തും. അഭിപ്രാ‍യത്തിനു വളരെ നന്ദി

ബഷീർ said...

@ ഇ.എ.സജിം തട്ടത്തുമല,
നല്ല വാക്കുകൾക്കും സന്ദർശനത്തിനും വളരെ നന്ദിയും സന്തോഷവും അറിയിക്കുന്നു

ബഷീർ said...

@ അജിത് ,

കോപമുണ്ടാവുക സ്വാഭാവികം മനുഷ്യ സഹജം പക്ഷെ കോപം കൊലപാതകത്തിനു തുല്യമായി ജീവിതം തുലക്കുന്നവർ ഏറെ അല്ലേ !! ഈ സന്ദർശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി

drpmalankot said...

എനിക്ക് തോന്നുന്നത്, സ്നേഹം ഉള്ളിടത്ത് പരിഭവവും ഉണ്ടാകും എന്നാണ് . കോപം സാധാരണ നിലക്ക് വരാൻ പോര. അത് സ്നേഹിക്കുന്നവരുടെ അടുപ്പം പോലെ ഇരിക്കും. എന്നിരിക്കിലും,കോപത്തിന്റെ ഭാവം വിപരീതഫലം ഉണ്ടാക്കിയേക്കാം. അപ്പോൾ, ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സ്നേഹധനരായ മുന്കോപികൾ ഉണ്ട്.

ബഷീർ said...

@ ഡോ.മാലങ്കോട്, വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.. കോപിക്കാതെ സ്നേഹിക്കാൻ പടിക്കാം..

Sabu Kottotty said...

>>>നമ്മോട് ആരെങ്കിലും കോപിച്ചാൽ നമുക്കുണ്ടാവുന്ന മാനസിക വ്യഥകളെ പറ്റി ചിന്തിക്കുന്നവർക്ക് മറ്റുള്ളവരോട് അനാവശ്യമായി കോപിക്കാനാവില്ല..! <<<

അനാവശ്യമായി ആരും ആരോടും കോപിക്കാറില്ലെന്നാണ് എന്റെ അഭിപ്രായം. ഇനി കോപിച്ചാലോ, തന്നോട് ആരെങ്കിലും കോപിക്കുന്നതിനെക്കുറിച്ച് ആ സമയം ആരും ഓർക്കാറുമില്ല.

മിനി പി സി said...

കോപത്തിലും സ്നേഹമുണ്ട് ,പ്രത്യേകിച്ച് മുന്‍കോപത്തില്‍ .ഹഹഹഹ

ബഷീർ said...

@ Sabu Kottotty,
നിസാര കാര്യങ്ങൾക്ക് കോപം കൊണ്ട് കലിതുള്ളുന്നവർ നിരവധിയുണ്ട് സാബുഭായ്... ചിന്തിക്കാതെ കോപിക്കുന്നതാണ് പ്രശ്നം.. അഭിപ്രായത്തിനു നന്ദി..

ബഷീർ said...

@ മിനി പി സി, മുൻ കോപക്കാർ സ്നേഹമുളള്ളവരാണത്രെ. പക്ഷെ കൂടുതലായാൽ കുഴപ്പം തന്നെ. അഭിപ്രായത്തിനു നന്ദി