Showing posts with label തോന്നലുകൾ. Show all posts
Showing posts with label തോന്നലുകൾ. Show all posts

Wednesday, October 11, 2017

ആരാണ് ശക്തർ

എന്തിനെയും എതിർക്കുക എന്നതിനേക്കാൾ എന്തും സഹിക്കുക എന്നതാണ് പ്രയാസം , നാം  ശക്തരാവേണ്ടതും അവിടെയാണ് ..!

Saturday, September 26, 2015

പൊട്ടൻ വേഷം !

ചിലപ്പോഴെങ്കിലും നാം  പൊട്ടന്മാരായി അഭിനയിക്കേണ്ടിയിരിക്കുന്നു. ജീവിതയാത്രയിൽ ബന്ധങ്ങളുടെ കണ്ണികൾ അറ്റുപോകാതെ നോക്കാനെങ്കിലും.! നമ്മെ പൊട്ടന്മാരാക്കി ഉള്ളിൽ ചിരിച്ചവർ സ്വയം പൊട്ടന്മാരായി മാറുന്നത് വൈകാതെ നമുക്ക് കാണാം അതിനൽല്പം ക്ഷമ വേണമെന്ന് മാത്രം..!

Sunday, September 6, 2015

പരദൂഷണം. !

അപരന്റെ നല്ല ഗുണങ്ങളെ പറ്റി പറയാൻ മനസില്ലാത്തവർ, ഇല്ലാത്ത കുറ്റങ്ങൾ പറയാതിരിക്കാനെങ്കിലുമുള്ള മനസുണ്ടാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ പല നല്ല ബന്ധങ്ങളും വഴി പിരിയാതെ ഒഴുകുമായിരുന്നു..! 


Sunday, August 2, 2015

ഫേസ്ബുക്ക് / വാട്സപ്പ് കാലം !

കാക്ക കാഷ്ഠിച്ചാൽ വരെ പോസ്റ്റാക്കുന്നവരും  അതിനെല്ലാം ലൈക്കും കമന്റുമായി സമയം കളയുന്നവരും ഏറെ ..!

വെളിമ്പ്രദേശത്ത് വെളിക്കിരുന്നിരുന്ന കാലത്ത്   ഫേസ്ബുക്കും, വാട്സപ്പുമെല്ലാം ഉണ്ടാ‍യിരുന്നെങ്കിലെന്തായിരിക്കും അവസ്ഥയെന്ന് വെറുതെ ഓർത്ത്പോയി ..!



Wednesday, January 7, 2015

വിവരവും വിവരക്കേടും !


ചിലരെ പറ്റി നല്ല വിവരമുള്ളവരെന്ന് നാം കരുതിയിരുന്നത്  വെറും വിവരക്കേടാണെന്ന് അവർ കാണിക്കുന്ന വിവരക്കേടുകൾ വെളിവാക്കുന്നു..


വിവരവും വിവരക്കേടും തിരിച്ചറിയാനുള്ള വിവരമെങ്കിലുമുണ്ടായില്ലെങ്കിൽ വിവരക്കേടുകൾക്ക്  പലപ്പോഴും. കൊടിപിടിക്കേണ്ടിവരും!

Saturday, December 20, 2014

മറവി..!


ലോകം നന്നാക്കാനായി ജീവിതം ചിലവഴിക്കുന്നു ചിലർ , തന്റെ നാടെങ്കിലും നന്നാക്കിയിട്ടേ അടങ്ങൂ എന്ന് മറ്റു ചിലർ.  ചിലരാ‍കട്ടെ തന്റെ  ഗ്രാമമെങ്കിലും നന്നാക്കണമെന്ന വാശിയിൽ. കുടുംബത്തെ മൊത്തം നല്ലവരാക്കാനുള്ള പരിശ്രമത്തിൽ വേറേ ചിലർ..പക്ഷെ ഓട്ടത്തിനിടയിൽ സ്വയം നന്നാ‍വാൻ / നന്നാക്കാൻ മറന്നവരാണധികവും അതാണത്രെ..ലോകം മൊത്തം നന്നാകാതെ പോകുന്നതിന്റെ പൊരുൾ..


ഇടയ്ക്കൊന്നു കണ്ണാടി നോക്കാം നമുക്ക്..!

Wednesday, December 3, 2014

സ്നേഹവും കോപവും ..!



സ്നേഹമുള്ളിടത്ത് കോപമുണ്ടാവുമെന്ന് പറയാറുണ്ട്.. പക്ഷെ കോപമുണ്ടാവുമ്പോൾ സ്നേഹം കൂടൊഴിന്നു..!


നമ്മോട് ആരെങ്കിലും കോപിച്ചാൽ നമുക്കുണ്ടാവുന്ന മാനസിക വ്യഥകളെ പറ്റി ചിന്തിക്കുന്നവർക്ക് മറ്റുള്ളവരോട് അനാവശ്യമായി കോപിക്കാനാവില്ല..! 

Saturday, October 18, 2014

ആശ്വാസം



നന്മകൾ പരിഹസിക്കപ്പെടുകയും തിന്മകൾ പ്രചരിപ്പിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും  ചെയ്യുന്ന വർത്തമാനകാലത്ത്  പിന്തിരിപ്പനായി മുദ്രകുത്തപ്പെടുന്നുവെങ്കിൽ  ആകുലരാകേണ്ടതില്ല മറിച്ച് ആശ്വാസപ്പെടുക  . നന്മയുടെ നാമ്പുകൾ മുഴുവൻ നമുക്കുള്ളിൽ വാടിപ്പോയില്ലെന്നതിന്റെ തെളിവാണാ പരിഹാ‍സത്തിനു ഹേതു !