Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Tuesday, December 1, 2015

ഖബറിന്റെ മണം !


മതം നോക്കാതെ, ജാതി നോക്കാതെ,
ഭാഷയും ദേശവും നോക്കാതെ
മരണം വാരിപുണർന്ന മനുഷ്യന്റെ
ഖബറു മാന്തി മണം പിടിക്കുന്നുണ്ട്
മണ്ണിൽ ചില പേപട്ടികൾ

Monday, November 2, 2015

മാനത്തിന്റെ വില

അന്ന്
മാറു മറക്കരുതെന്ന് കല്പിച്ചു തമ്പ്രാൻ
മാറു നോക്കി രസിച്ചു തമ്പ്രാൻ
മാനത്തിനു കരം പിരിച്ചു  തമ്പ്രാൻ
മാററുത്ത്  കരമൊടുക്കി മഹതി.

ഇന്ന്
തമ്പ്രാക്കന്മാർ പുതുവേഷം കെട്ടി
ഉടുതുണിയുരിയുന്നതുയർച്ചയെന്ന് ചൊല്ലി
മാറും പേറും മറയില്ലാതെയാക്കി
മാനം കാഴ്ചവെച്ചു മഹിള

Saturday, October 31, 2015

പരമ വിഡ്ഢികൾ

മദ്യം കഴിക്കുന്നതിനു മുന്നെ ബിസ്മി ചൊല്ലുന്നത് പോലെ തന്നെ നിരർത്ഥകമാണ് തക്ബീർ മുഴക്കിനിരപരാധികളെ കൊല്ലുന്നതും, പരമ വിഡ്ഢികളല്ലാതെ ഇതിനു മുതിരുകയില്ല !

Wednesday, January 14, 2015

സമരാഭാസങ്ങൾക്കെതിരെ സമരം..!



ആഭാസങ്ങളെ ആദരിക്കണമെന്ന്  പറയുന്നവരാണത്രെ പുതിയ നിയമ പ്രകാരം പുരോഗനക്കാർ.! 

ശീലങ്ങൾ അശ്ലീലങ്ങളാക്കാനും ഇരുട്ടിന്റെ ശക്തികൾക്ക് മറനീക്കി പുറത്ത് വരാനും വഴിതെളിയിക്കുന്ന തറവേലകൾക്ക് സമരമെന്ന് പേരിട്ട് വിളിക്കുന്ന നെറികേടുകൾക്കെതിരെ വിസമ്മതത്തിന്റെ വിപ്ലവവീര്യമുണരേണ്ടിയിരിക്കുന്നു.

Saturday, November 1, 2014

പ്രതീകാത്മക ആഭാസങ്ങൾ

പണ്ട് അഥവാ നാട്ടിൻ പുറങ്ങളിൽ അറ്റാച്ച്ഡും അലാത്തതുമായ കക്കൂസുകൾ ഇല്ലാതിരുന്ന കാലത്ത് തെങ്ങിന്റെയും കവുങ്ങിന്റെയും വാഴയുടെയും എല്ലാം മറ ആൺ പെൺ വിത്യാസമില്ലാതെ പ്രാഥമിക കർമ്മങ്ങൾക്കായി ഉപയോഗിച്ചിരുന്ന കാലത്ത് ..മതിലുകളും വേലികളുമില്ലാതെ പറമ്പുകളിലൂടെ ജനങ്ങൾ വഴി നടന്നിരുന്ന കാലത്ത്.. എന്തോ ചവച്ച് തിന്നു കൊണ്ടൊരാൾ രണ്ടാം പരിപാടി നടത്തി കൊണ്ടിരിക്കുന്ന കാഴ്ച കാണാനിടയായ ഒരാൾ ചോദിച്ചുവത്രെ .’തൂറുമ്പോഴാണോ തിന്നുന്നതെന്ന്‘ !! ..നമ്മുടെ കഥാനായകൻ ആ ചോദ്യത്തിലെ ‘പുഞ്ഞം’ അത്ര പിടിച്ചില്ല. ഉടനെ തന്നെ പ്രതികരിച്ചു...’താൻ എന്നെ ഉപദേശിക്കേണ്ട.. ഏറെ കളിച്ചാൽ ‘ഞാൻ ഇതിൽ മുക്കി തിന്നും’ ..! ഇപ്പോഴത്തെ ചില ആഭാസ സമര മുറകൾക്കായി ആഹ്വനം ചെയ്യുന്നവരെയും അതിനെ മഹത്വവത്കരിക്കുന്ന പു’രോഗ’മനക്കാരെയും കുറിച്ച് ഓർക്കുമ്പോൾ ഈ പഴയ ‘പ്രതികരണ’ക്കാരനെ വെറുതെ ഓർത്ത് പോയി.... പബ്ലിക്കായി ചുംബിച്ചതിനെതിരെ (അതിനു തന്നെയാണോ എന്തോ ) ഹോട്ടൽ തല്ലിതകർത്ത ഗുണ്ടായിസത്തിനെതിരാണത്രെ ഈ കോപ്പ്കൂട്ടൽ.. നെഞ്ചിനിടിച്ചാൽ നെഞ്ച് വിരിച്ച് തടുക്കുക എന്ന തത്വം. ഈ നിലക്ക് പോയാൽ നാളെ കടപ്പുറത്തും മൈതാനങ്ങളിലും .. ‘പ്രതീകാത്മാക‘മായ മറ്റു പലതും ഈ കോമാളികളിൽ നിന്നും പ്രതീക്ഷിക്കാം ..