Showing posts with label ആകുലതകൾ. Show all posts
Showing posts with label ആകുലതകൾ. Show all posts

Thursday, December 5, 2019

മണ്ണ് ദിനം

ലോക മണ്ണ് ദിനം
==============
മണ്ണിൽ കളിക്കല്ലേ ഉണ്ണീ
മണ്ണിൽ വിഷം നിറച്ച മനുഷ്യൻ
ഉണ്ണിയെ വിലക്കി ..

പശിയടക്കാൻ മണ്ണുവാരി തിന്നും ഉണ്ണികളേ
നല്ല മണ്ണ് പോലും ഇല്ലാതായല്ലോ
അതാണെന്റെ ദുഃഖം... !!

Tuesday, August 25, 2015

ഒരുമ

രാമ കൃഷ്ണനും, അബ്ദുല്ലയും, തോമസും
ഒരേ വരിയിൽ ഒന്നിച്ചിരിക്കുന്നു.
തർക്ക വിതർക്കങ്ങളില്ല ..വാക്കേറുകളില്ല..! പക്ഷെ
ചെറു പുഞ്ചിരിയുണ്ടവരുടെ മുഖങ്ങളിലെല്ലാം !

ആശങ്കകൾ മാറി ആശകൾ വീണ്ടും തളിർത്തു..
സ്വപ്നം പുലർന്നല്ലോ ! ഒന്നിച്ചല്ലോ വീണ്ടുമവർ..!
ചരമ കോളത്തിലാണെങ്കിലും

Sunday, January 25, 2015

തിരിച്ചറിവ്

മരണത്തിനു ശേഷമുള്ള ലാളിത്യത്തേക്കാൾ ജീവിതത്തിലെ അനാർഭാടമാണെന്ന തിരിച്ചറിവ് മരണമെത്തുന്ന നേരത്ത് നാം തിരിച്ചറിയും !

ഇരുട്ടറയുടെ വക്കത്തുദിക്കുന്ന വിവേകവുമായി ആരും പിറകിലേക്ക് സഞ്ചരിച്ചിട്ടില്ല..!

Thursday, November 20, 2014

പരാതി ..!

പബ്ലിക് ടെലഫോൺ ബൂത്തിനരികിൽ ഒറ്റ ദിർഹത്തിന്റെ കോയിനുകളുമായി മണിക്കൂറുകളോളം ക്യൂ നിന്നവർക്ക് അന്ന് ലൈൻ കിട്ടാത്ത പരാതി..! ഇന്ന് ബെഡിൽ ചാരികിടന്ന് സ്മാർട്ട് ഫോണിൽ മണികൂറുകളോളം ചാറ്റുമ്പോൾ വോയ്പ് കോളിനു ചാർജ് കൂട്ടിയെന്ന പരാതി ..!

Thursday, October 16, 2014

സൌഹൃദം

അതിരുകളില്ല്ലാത്ത സൌഹൃദം തേടിയലയുന്നവർ പക്ഷെ അയൽ വീട്ടിലെക്കുള്ള വഴിയടച്ച് മനസുകളിൽ കമ്പിവേലികൾ തീർക്കുന്നു.. ! കൈകുമ്പിളാൽ സൂര്യപ്രകാശം മറക്കാൻ ശ്രമിക്കുന്നവർ !!