Tuesday, December 1, 2015

ഖബറിന്റെ മണം !


മതം നോക്കാതെ, ജാതി നോക്കാതെ,
ഭാഷയും ദേശവും നോക്കാതെ
മരണം വാരിപുണർന്ന മനുഷ്യന്റെ
ഖബറു മാന്തി മണം പിടിക്കുന്നുണ്ട്
മണ്ണിൽ ചില പേപട്ടികൾ

Monday, November 2, 2015

മാനത്തിന്റെ വില

അന്ന്
മാറു മറക്കരുതെന്ന് കല്പിച്ചു തമ്പ്രാൻ
മാറു നോക്കി രസിച്ചു തമ്പ്രാൻ
മാനത്തിനു കരം പിരിച്ചു  തമ്പ്രാൻ
മാററുത്ത്  കരമൊടുക്കി മഹതി.

ഇന്ന്
തമ്പ്രാക്കന്മാർ പുതുവേഷം കെട്ടി
ഉടുതുണിയുരിയുന്നതുയർച്ചയെന്ന് ചൊല്ലി
മാറും പേറും മറയില്ലാതെയാക്കി
മാനം കാഴ്ചവെച്ചു മഹിള

Saturday, October 31, 2015

പരമ വിഡ്ഢികൾ

മദ്യം കഴിക്കുന്നതിനു മുന്നെ ബിസ്മി ചൊല്ലുന്നത് പോലെ തന്നെ നിരർത്ഥകമാണ് തക്ബീർ മുഴക്കിനിരപരാധികളെ കൊല്ലുന്നതുംപരമ വിഡ്ഢികളല്ലാതെ ഇതിനു മുതിരുകയില്ല !

Saturday, September 26, 2015

പൊട്ടൻ വേഷം !

ചിലപ്പോഴെങ്കിലും നാം  പൊട്ടന്മാരായി അഭിനയിക്കേണ്ടിയിരിക്കുന്നു. ജീവിതയാത്രയിൽ ബന്ധങ്ങളുടെ കണ്ണികൾ അറ്റുപോകാതെ നോക്കാനെങ്കിലും.! നമ്മെ പൊട്ടന്മാരാക്കി ഉള്ളിൽ ചിരിച്ചവർ സ്വയം പൊട്ടന്മാരായി മാറുന്നത് വൈകാതെ നമുക്ക് കാണാം അതിനൽല്പം ക്ഷമ വേണമെന്ന് മാത്രം..!

Sunday, September 6, 2015

പരദൂഷണം. !

അപരന്റെ നല്ല ഗുണങ്ങളെ പറ്റി പറയാൻ മനസില്ലാത്തവർ, ഇല്ലാത്ത കുറ്റങ്ങൾ പറയാതിരിക്കാനെങ്കിലുമുള്ള മനസുണ്ടാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ പല നല്ല ബന്ധങ്ങളും വഴി പിരിയാതെ ഒഴുകുമായിരുന്നു..! 


Tuesday, August 25, 2015

ഒരുമ

രാമ കൃഷ്ണനും, അബ്ദുല്ലയും, തോമസും
ഒരേ വരിയിൽ ഒന്നിച്ചിരിക്കുന്നു.
തർക്ക വിതർക്കങ്ങളില്ല ..വാക്കേറുകളില്ല..! പക്ഷെ
ചെറു പുഞ്ചിരിയുണ്ടവരുടെ മുഖങ്ങളിലെല്ലാം !

ആശങ്കകൾ മാറി ആശകൾ വീണ്ടും തളിർത്തു..
സ്വപ്നം പുലർന്നല്ലോ ! ഒന്നിച്ചല്ലോ വീണ്ടുമവർ..!
ചരമ കോളത്തിലാണെങ്കിലും

Sunday, August 2, 2015

ഫേസ്ബുക്ക് / വാട്സപ്പ് കാലം !

കാക്ക കാഷ്ഠിച്ചാൽ വരെ പോസ്റ്റാക്കുന്നവരും  അതിനെല്ലാം ലൈക്കും കമന്റുമായി സമയം കളയുന്നവരും ഏറെ ..!

വെളിമ്പ്രദേശത്ത് വെളിക്കിരുന്നിരുന്ന കാലത്ത്   ഫേസ്ബുക്കും, വാട്സപ്പുമെല്ലാം ഉണ്ടാ‍യിരുന്നെങ്കിലെന്തായിരിക്കും അവസ്ഥയെന്ന് വെറുതെ ഓർത്ത്പോയി ..!Sunday, January 25, 2015

തിരിച്ചറിവ്

മരണത്തിനു ശേഷമുള്ള ലാളിത്യത്തേക്കാൾ ജീവിതത്തിലെ അനാർഭാടമാണെന്ന തിരിച്ചറിവ് മരണമെത്തുന്ന നേരത്ത് നാം തിരിച്ചറിയും !

ഇരുട്ടറയുടെ വക്കത്തുദിക്കുന്ന വിവേകവുമായി ആരും പിറകിലേക്ക് സഞ്ചരിച്ചിട്ടില്ല..!

Wednesday, January 14, 2015

സമരാഭാസങ്ങൾക്കെതിരെ സമരം..!ആഭാസങ്ങളെ ആദരിക്കണമെന്ന്  പറയുന്നവരാണത്രെ പുതിയ നിയമ പ്രകാരം പുരോഗനക്കാർ.! 

ശീലങ്ങൾ അശ്ലീലങ്ങളാക്കാനും ഇരുട്ടിന്റെ ശക്തികൾക്ക് മറനീക്കി പുറത്ത് വരാനും വഴിതെളിയിക്കുന്ന തറവേലകൾക്ക് സമരമെന്ന് പേരിട്ട് വിളിക്കുന്ന നെറികേടുകൾക്കെതിരെ വിസമ്മതത്തിന്റെ വിപ്ലവവീര്യമുണരേണ്ടിയിരിക്കുന്നു.

Wednesday, January 7, 2015

വിവരവും വിവരക്കേടും !


ചിലരെ പറ്റി നല്ല വിവരമുള്ളവരെന്ന് നാം കരുതിയിരുന്നത്  വെറും വിവരക്കേടാണെന്ന് അവർ കാണിക്കുന്ന വിവരക്കേടുകൾ വെളിവാക്കുന്നു..


വിവരവും വിവരക്കേടും തിരിച്ചറിയാനുള്ള വിവരമെങ്കിലുമുണ്ടായില്ലെങ്കിൽ വിവരക്കേടുകൾക്ക്  പലപ്പോഴും. കൊടിപിടിക്കേണ്ടിവരും!