Tuesday, August 25, 2015

ഒരുമ

രാമ കൃഷ്ണനും, അബ്ദുല്ലയും, തോമസും
ഒരേ വരിയിൽ ഒന്നിച്ചിരിക്കുന്നു.
തർക്ക വിതർക്കങ്ങളില്ല ..വാക്കേറുകളില്ല..! പക്ഷെ
ചെറു പുഞ്ചിരിയുണ്ടവരുടെ മുഖങ്ങളിലെല്ലാം !

ആശങ്കകൾ മാറി ആശകൾ വീണ്ടും തളിർത്തു..
സ്വപ്നം പുലർന്നല്ലോ ! ഒന്നിച്ചല്ലോ വീണ്ടുമവർ..!
ചരമ കോളത്തിലാണെങ്കിലും

6 comments:

ബഷീർ said...

ഒന്നിച്ചിരിക്കുന്നു. ചിരിക്കുന്നു!

സുധി അറയ്ക്കൽ said...

തർക്കങ്ങളേ ഇല്ലല്ലോ!!!

Sureshkumar Punjhayil said...

Ashankakal ...!
.
Manoharam, Ashamsakal...!!!

Shahid Ibrahim said...

ഹോസ്പിറ്റലുകള്‍ ആണ്..
.മുസല്‍മാനും,ഹിന്ദുവിനും,ക്രൈസ്തവനും,ഒരു പോലെ പ്രവേശിക്കാവുന്ന ഏക ആരാധനാലയം

Muralee Mukundan , ബിലാത്തിപട്ടണം said...

വിദ്യാലയം , ആശുപത്രി , ചരമകോളം
എന്നീയിടങ്ങളീൽ മതവും കൊതവും നോക്കാതെ അവർ ഒന്നിച്ചിരിക്കുന്നു ..!

ബഷീർ said...

@ സുധി,
അതെ യാതൊരു തർക്കവുമില്ല..എല്ലാം ശുഭം..

@ സുരേഷ് കുമാർ,
മനോഹരമായ അഭിപ്രായത്തിനു സന്തോഷം

@ഷാഹിദ് ഇബ്രാഹിം.
തീർച്ചയായും പക്ഷെ അവിടെയും ചില വേർതിരിവുകൾ കാണാനാവും എന്നാൽ ഇവിടെ അങ്ങിനെ ഒന്നില്ല :)

@ മുരളി മുകുന്ദൻ,
വിദ്യാലയത്തിന്റെ കാര്യത്തിലും ചില വേർതിരിയലുകൾ പ്രകടമാണു. എന്നാൽ ഇവിടെ അങ്ങിനെ ഒരു കുഴപ്പമില്ല.. വായനക്കും അഭിപ്രായങ്ങൾക്കും ഏവർക്കും സന്തോഷം അറിയിക്കുന്നു