Monday, November 2, 2015

മാനത്തിന്റെ വില

അന്ന്
മാറു മറക്കരുതെന്ന് കല്പിച്ചു തമ്പ്രാൻ
മാറു നോക്കി രസിച്ചു തമ്പ്രാൻ
മാനത്തിനു കരം പിരിച്ചു  തമ്പ്രാൻ
മാററുത്ത്  കരമൊടുക്കി മഹതി.

ഇന്ന്
തമ്പ്രാക്കന്മാർ പുതുവേഷം കെട്ടി
ഉടുതുണിയുരിയുന്നതുയർച്ചയെന്ന് ചൊല്ലി
മാറും പേറും മറയില്ലാതെയാക്കി
മാനം കാഴ്ചവെച്ചു മഹിള

7 comments:

ബഷീർ said...

മറയില്ലാതെ

Aarsha Abhilash said...

പലര്‍ക്കും മറയില്ല ഇപ്പൊ മാഷേ!

ബഷീർ said...

മറനീക്കി മാനം അല്ലേ ? വായനയ്ക്കും അഭിപ്രായത്തിനും നന്ദി @ ആർഷ

Shahid Ibrahim said...

പരമ്പരാഗത രീതികളെ പോളിചെഴുതൽ അല്ലെ ഇപ്പോഴത്തെ ഒരു ഇത് .ഇത് ലത്‌ തന്നെ.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇന്ന് ഒന്ന് വിൽക്കാൻ പോലും മാനം ഇല്ലാത്ത കാലമാണ് ...

ബഷീർ said...

@ഷിഹാബ് , അതാണിപ്പഴത്തെ രീതി അതാണത്രെ പുരോഗമനം :)

ബഷീർ said...

@ബിലാത്തി പട്ടണം, അതാ‍ാണു സത്യം.. എല്ലാം വിറ്റുകഴിഞ്ഞിരിക്കുന്നു