Saturday, November 1, 2014

പ്രതീകാത്മക ആഭാസങ്ങൾ

പണ്ട് അഥവാ നാട്ടിൻ പുറങ്ങളിൽ അറ്റാച്ച്ഡും അലാത്തതുമായ കക്കൂസുകൾ ഇല്ലാതിരുന്ന കാലത്ത് തെങ്ങിന്റെയും കവുങ്ങിന്റെയും വാഴയുടെയും എല്ലാം മറ ആൺ പെൺ വിത്യാസമില്ലാതെ പ്രാഥമിക കർമ്മങ്ങൾക്കായി ഉപയോഗിച്ചിരുന്ന കാലത്ത് ..മതിലുകളും വേലികളുമില്ലാതെ പറമ്പുകളിലൂടെ ജനങ്ങൾ വഴി നടന്നിരുന്ന കാലത്ത്.. എന്തോ ചവച്ച് തിന്നു കൊണ്ടൊരാൾ രണ്ടാം പരിപാടി നടത്തി കൊണ്ടിരിക്കുന്ന കാഴ്ച കാണാനിടയായ ഒരാൾ ചോദിച്ചുവത്രെ .’തൂറുമ്പോഴാണോ തിന്നുന്നതെന്ന്‘ !! ..നമ്മുടെ കഥാനായകൻ ആ ചോദ്യത്തിലെ ‘പുഞ്ഞം’ അത്ര പിടിച്ചില്ല. ഉടനെ തന്നെ പ്രതികരിച്ചു...’താൻ എന്നെ ഉപദേശിക്കേണ്ട.. ഏറെ കളിച്ചാൽ ‘ഞാൻ ഇതിൽ മുക്കി തിന്നും’ ..! ഇപ്പോഴത്തെ ചില ആഭാസ സമര മുറകൾക്കായി ആഹ്വനം ചെയ്യുന്നവരെയും അതിനെ മഹത്വവത്കരിക്കുന്ന പു’രോഗ’മനക്കാരെയും കുറിച്ച് ഓർക്കുമ്പോൾ ഈ പഴയ ‘പ്രതികരണ’ക്കാരനെ വെറുതെ ഓർത്ത് പോയി.... പബ്ലിക്കായി ചുംബിച്ചതിനെതിരെ (അതിനു തന്നെയാണോ എന്തോ ) ഹോട്ടൽ തല്ലിതകർത്ത ഗുണ്ടായിസത്തിനെതിരാണത്രെ ഈ കോപ്പ്കൂട്ടൽ.. നെഞ്ചിനിടിച്ചാൽ നെഞ്ച് വിരിച്ച് തടുക്കുക എന്ന തത്വം. ഈ നിലക്ക് പോയാൽ നാളെ കടപ്പുറത്തും മൈതാനങ്ങളിലും .. ‘പ്രതീകാത്മാക‘മായ മറ്റു പലതും ഈ കോമാളികളിൽ നിന്നും പ്രതീക്ഷിക്കാം ..

4 comments:

ചെറുത്* said...

ചെറുത് ഈ വഴി വന്നിട്ടേയില്യ

ബഷീർ said...

ഞാൻ കണ്ടില്ല..അറിഞ്ഞുമില്ല..

Muralee Mukundan , ബിലാത്തിപട്ടണം said...

ആഭാസങ്ങൾ അഭ്യാസങ്ങളാക്കുന്ന
പുത്തൻ മല്ലൂസ്...അല്ലേ ഭായ്

ബഷീർ said...

അതാണ് ഭായ് നടക്കുന്നത് @Muralee Mukundan